Kaanaathe Lyrics – Spa Movie Song Lyrics
Share
Movie Name : Spa
Song Name : Kaanaathe – Song Lyrics
Music : Ishaan Chhabra
Singers : Shreekumar Vakkiyil
Lyricist : B.K. Harinarayanan
Music Credits : Saregama Malayalam
കാണാതേ കാറ്റോ താനേ തലോടാൻ വന്നുവോ ?
എൻവാതിൽ ചാരി ചാരേ തൊടാനായ് നിന്നുവോ?
ഇതു കഥയോ ? കനവിനിതളുകളാണോ ?
ഇതുവരെ ഞാൻ തിരയുമൊരു നിനവാണോ ?
എന്താണോ ?
വെണ്ണിലവിൻ ചേലോലും
കൈവിരലോ ആലോലം
മതിവരുവോളമെന്നെ വന്നു തഴുകുകയോ?
എൻ മിഴിയിൽ ആരാരോ
മഞ്ഞുകണം തൂവുന്നോ
മനമൊരുതൂവലായി വാനിൽ ഉയരുകയോ?
അനുപമമേതൊരു സൗരഭമോ ?
മുറിയിതിലാകെ നിറഞ്ഞലയേ
നിമിഷമിതേകിയ മായിക ലഹരിയിലൊഴുകുകയോ ?
ഇതു കഥയോ ? കനവിനിതളുകളാണോ ?
ഇതുവരെ ഞാൻ തിരയുമൊരു നിനവാണോ ?
എന്താണോ ?
കാണാതേ കാറ്റോ താനേ തലോടാൻ വന്നുവോ ?
എൻവാതിൽ ചാരി ചാരേ തൊടാനായ് നിന്നുവോ?
ഇതു കഥയോ ? കനവിനിതളുകളാണോ ?
ഇതുവരെ ഞാൻ തിരയുമൊരു നിനവാണോ ?
എന്താണോ ?
ഹൃദയമിതാ… ചെന്നൊരു കരതൊടുമിത് ചെറു തിരായായ്
എന്നകമേ പാടീ…
കനവുകളെഴുതിയ വഴികളിലലസം
സുഖമൊരുമറവിയിലനുപദമൊഴുകി
പുതുപുതു പുലരൊളി തഴുകിയപോലേ
പരിചിതനിനവിതു മറയുകയാണോ
തരളിതമാം നിമിഷമിതാ ചെറു ചെറു –
കണികകളായ് ഉതിരുകയോ മധുരമൊ –
രനുഭവമായ് നിനവുകളിൽ നിറയുകയോ നീ



Follow Us