Type to search

M-2K's Harmonicals Malayalam Song Lyrics

Padiyirangunnu Veendum – Pathemari Lyrics

Share

Movie Name: Pathemari (2015)
Song Name: Padiyirangunnu
Music: Bijibal
Singer: Hariharan
Lyricist: Rafeeq Ahammed

Padiyirangunnu Veendum Padiyirangunnu
Mazhayothukkukal Pinnidunnu
Veyil Varambukal Pinnidunnu
Nediyorormakal Pinnidunnu
Padiyirangunnu..

Padivare Vanneththi Nokiya
Priya Nilaavukale
Kathakadachu Vithumbi Nilkum
Viraha Sandhyakale
Ilakumanjana Mizhiyiletho
Kanavu Paathi Uthirnnu Maayum
Ponnushassukale
Padiyirangunnu Veendum Padiyirangunnu

Arali Pookkum Kaaviletho
Kuruthi Theerumbol
Ivide Yee Marubhoovil Ninnu
Karalu Pukayunnu
Akaleyetho Koora Thorum
Thirivilakkul Minnidanaayi
Kadalu Thaandunnu..
Padiyirangunnu Veendum Padiyirangunnu

==================

പടിയിറങ്ങുന്നു വീണ്ടും പടിയിറങ്ങുന്നു
മഴയൊതുക്കുകൾ പിന്നിടുന്നു
വെയിൽ വരമ്പുകൾ പിന്നിടുന്നു
നേരിയൊരോർമ്മകൾ പിന്നിടുന്നു…
പടിയിറങ്ങുന്നു…

പടി വരെ വന്നെത്തി നോക്കിയ പ്രിയ നിലാവുകളെ
കതകടച്ചു വിതുമ്പി നിൽക്കും വിരഹ സന്ധ്യകളെ
ഇളകുമഞ്ജനമിഴിയിലേതോ കനവു പാതിയുതിർന്നു മായും
പൊന്നുഷസ്സുകളേ…

പടിയിറങ്ങുന്നു വീണ്ടും പടിയിറങ്ങുന്നു…
അരളി പൂക്കും കാവിലേതോ കുരുതി തീരുമ്പോൾ
ഇവിടെ ഈ മരുഭൂവിൽ നിന്നീ കരളു പുകയുന്നു
അകലെയേതോ കൂര തോറും
തിരിവിളക്കുകൾ മിന്നിടാനായ്
കടലു താണ്ടുന്നു….

പടിയിറങ്ങുന്നു വീണ്ടും പടിയിറങ്ങുന്നു…
മഴയൊതുക്കുകൾ പിന്നിടുന്നു
വെയിൽ വരമ്പുകൾ പിന്നിടുന്നു
നേരിയൊരോർമ്മകൾ പിന്നിടുന്നു…
പടിയിറങ്ങുന്നു…

Tags:
error: Content is protected !!