Type to search

M-2K's Harmonicals Malayalam Song Lyrics

Kondoram Kondoram – Odiyan Lyrics

Share

Movie Name: Odiyan (2018)
Song Name: Kondoram
Music: M Jayachandran
Singer: Sudeep Kumar, Shreya Ghoshal
Lyricist: Rafeeq Ahamed

Kondoram Kondoaram
Kaithola Paaya Kondoram..

Kondovam Kondovam
Anthyalan Kaavil Kondovam..

Pullani Kaadum Kaanam
Vellambal Poovum Nullam
Manodum Mettil Kondovam..
Penne..

Kondoram Kondoaram
Kaithola Paaya Kondoram..

Odi Marayana Rakaatu
Pana Meleyoru Oonjalu
Nizhalukalal Athililakum
Mudiyaattam Kanda…

Thiriyuzhiyana Manathu
Nira Paathira Nerathu
Mukilukalal Pirakevarum
Maankoottam Kanda..

Palakalil Kamam Pookkum
Dhanumasanilavum Chutti
Aalathoor Kaavil Kondovaam
Penne..
Kondoram Kondoaram
Kaithola Paaya Kondoram..

Thannare Thannaree
Thannare Thanna Thannare..

(Odi Odi Odi…..Odiya..)

Ee Mazha Pozhiyana Nerathu
Oru Chembila Marayathu
Cherumanikal Vithariyidum
Kuliradan Pokaam

Kaliyilakana Kaattathu
Nadavazhiyude Orathu
Mulayariyil Thelimayezhum
Nin Kaladi Kande..

Vaavalukal Theninu Paayum
Malavazha Thoppum Keri
Alanalloor Malayil Kondovaam
Ponne..

Vannolaam Vannolaam
Nee Chaayum Koottil Vannolam
Ninnolam Ninnolam
Nin Maaril Chari Ninnolam

Pullani Kaadum Kaanam
Vellambal Poovum Nullam
Therottam Kaanan Vannolam Aa..
Penne..

Kondoram Kondoaram
Kaithola Paaya Kondoram..

Ninnolam Ninnolam
Nin Maaril Chari Ninnolam

===========================

കൊണ്ടോരാം കൊണ്ടോരാം
കൈതോലപ്പായ കൊണ്ടോരാം….
കൊണ്ടോവാം കൊണ്ടോവാം
അന്ത്യാളൻ കാവിൽ കൊണ്ടോവാം….
പുല്ലാനിക്കാടും കാണാം….
വെള്ളാമ്പൽ പൂവും നുള്ളാം….
മാനോടും മേട്ടിൽ കൊണ്ടോവാം..
പെണ്ണേ…
കൊണ്ടോരാം കൊണ്ടോരാം
കൈതോലപ്പായ കൊണ്ടോരാം…

ഒടി മറയണ രാക്കാറ്റ്, പന മേലെയൊരൂഞ്ഞാല്
നിഴലുകളാലതിലിളകും മുടിയാട്ടം കണ്ടാ…
തിരിയുഴിയണ മാനത്ത്, നിറപാതിര നേരത്ത്
മുകിലുകളാ പിറകെവരും മാൻകൂട്ടം കണ്ടാ..
പാലകളിൽ കാമം പൂക്കും ധനുമാസനിലാവും ചുറ്റി
ആലത്തൂർ കാവിൽ കൊണ്ടോവാം
പെണ്ണേ…
കൊണ്ടോരാം കൊണ്ടോരാം
കൈതോലപ്പായ കൊണ്ടോരാം
തന്നാരേ തന്നാരേ തന്നാരേ തന്നാതന്നാരേ……

ഈ മഴപൊഴിയണ നേരത്ത്, ഒരു ചേമ്പില മറയത്ത്
ചെറുമണികൾ വിതറിയിടും കുളിരാടാൻ പോകാം.
കളിയിളകണ കാറ്റത്ത്,നടവഴിയുടെയോരത്ത്
മുളയരിയിൽ തെളിമയെഴും നിൻ കാലടി കണ്ടേ
വാവലുകൾ തേനിനു പായും മലവാഴത്തോപ്പും കേറി
അലനല്ലൂർ മലയിൽ കൊണ്ടോവാം…

പൊന്നേ
വന്നോളാം… വന്നോളാം…
നീ ചായും കൂട്ടിൽ വന്നോളാം…
നിന്നോളാം നിന്നോളാം
നിൻ മാറിൽ ചാരിനിന്നോളാം
പുല്ലാനിക്കാടും കാണാം.. വെള്ളാമ്പൽ പൂവും നുള്ളാം ..
തേരോട്ടം കാണാൻ വന്നോളാം…. ആ….
പെണ്ണേ…
കൊണ്ടോരാം കൊണ്ടോരാം
കൈതോലപ്പായ കൊണ്ടോരാം….
നിന്നോളാം നിന്നോളാം
നിൻ മാറിൽ ചാരിനിന്നോളാം….

Tags:
error: Content is protected !!